/ഭീകരൻമാർ വളരുന്ന മൃഗീയ പഠനകേന്ദ്രത്തിൽ നടന്നത് /
പൂക്കോട് ഡീൻ നാരായണൻ്റെ മാർക്സിസ്റ്റ് ഭീകര ഹോസ്റ്റലിലെ ശിക്ഷാരീതികൾ എല്ലാവരും നേരിൽ കാണണമെന്നത് അവിടുള്ള എസ്എഫ്ഐയുടെ നിയമമാണ്. ഈ നിയമാഭിപ്രായം ഉയർന്നതിനെ തുടർന്നാണ് സിദ്ധാർത്ഥിനെ ചെഗുവേര സെൻ്ററിൻ്റെ നടുമുറ്റത്തെത്തിച്ചത്. പിന്നീട് ഹോസ്റ്റലിലെ അന്തേവാസികൾ എല്ലാവരോടും അവരുടെ മുറികളുടെ വാതിലുകൾ തുറന്ന് കാണികളാവാൻ അക്രമികൾ നിർദ്ദേശിച്ചു.. സിദ്ധാർഥനെ മർദിച്ച രീതി കോളേജിലെ എസ്എഫ്ഐയുടെ അലിഖിത നിയമത്തിൻ്റെ ഭാഗമായിരുന്നു. മർദനം എല്ലാവരും കാണണമെന്നും അതിനായി നടുമുറ്റത്ത് വെച്ച് സിദ്ധാർഥനെ മർദിക്കുമ്പോൾ വാതിലുകൾ തുറന്നിട്ട് മറ്റ് വിദ്യാർഥികൾ കാഴ്‌ചക്കാരാവണമെന്നും നിർബന്ധിച്ചാണ് അക്രമിക്കൂട്ടം എത്തിയത്.
പിന്നെ നിർബന്ധിതരായി കാണാൻ വിധിക്കപ്പെട്ടവരെ കൊണ്ട് സിദ്ധാർത്ഥിനെ അടിപ്പിച്ചു. അടിക്കാൻ മടിച്ചിരുന്ന വിദ്യാർഥികളെ നിർബന്ധിച്ച് അടിപ്പിക്കാനും അക്രമികൾ പ്രത്യേകം ശ്രദ്ധിച്ചു. സിദ്ധാർഥന്റെ സുഹൃത്തുക്കളായ ചിലർ അടിക്കാൻ വിസമ്മദിച്ചെങ്കിലും ഭീഷണിപ്പെടുത്തി അവരെ കൊണ്ട് ആ ക്രൂരകൃത്യം ചെയ്യിപ്പിക്കാനും ചെ ഗുവേര പിള്ളേർ മടിച്ചില്ല. കരഞ്ഞുകൊണ്ടാണ് സുഹൃത്തുക്കൾ സിദ്ധാർത്ഥിനെ മർദിച്ചത്. അതിന് ശേഷം അവർ കരഞ്ഞുകൊണ്ട് മുഖം പൊത്തി മുറിയിലേക്ക് ഓടിപ്പോയി. അടച്ചിട്ടിരുന്ന ഒരു മുറി ബലമായി തുറപ്പിച്ച് മർദന രീതി കാണണമെന്ന് ഭീഷണിപ്പെടുത്തുകയും അതേല്ലങ്കിൽ അവരെയും അതേ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി . പുലർച്ചെ ഒന്നേമുക്കാൽ വരെ ആ ക്രൂരകൃത്യം തുടർന്നു.'അവിടെ വെച്ച് മർദിച്ചവശനാക്കി. തുടർന്ന് ഡോർമെട്രിയിൽ എത്തിച്ച് സിദ്ധാർഥനെ മൃതപ്രായനാകും വരെമർദിച്ചു.
/കുന്നിൻ മുകളിൽ അജ്ഞാത ഭീകരർ ഉണ്ടായിരുന്നോ?/
കുന്നിൻ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് ക്രൂരത തുടങ്ങിയത്. അവിടെ നടത്തിയ വിചാരണയിൽ കോളജിന് പുറത്തുള്ള ഭീകരരും പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ സാധ്യത തള്ളിക്കളയാനാകില്ല. അവിടെ നടന്ന കാര്യങ്ങൾക്ക് രണ്ട് തരം അക്രമികൾ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒന്ന് തല മൂത്ത മാർക്സിസ്റ്റ് അക്രമികളും ഇസ്ലാമിക് തീവ്രവാദി ബന്ധമുള്ളവരും. ഇതിൻ്റ നിജസ്ഥിതി പുറത്തുവരണമെങ്കിൽ എൻഐഎ അടക്കമുള്ള സംഘം അന്വേഷണം നടത്തണം. കാരണം ഇത്തരം കാടൻ വിചാരണകളും മർദ്ദന രീതികളും ശിക്ഷാവിധികളും ആധുനിക കാലത്ത് വ്യാപകമായി നടപ്പിലാക്കുന്നത് ഇസ്ലാമിസ്റ്റുകളും മാർക്സിസ്റ്റുകളും മാത്രമാണ്.ആൾക്കൂട്ട അക്രമങ്ങളും ജനകീയ വ്യാജവിചാരണകളും ഇപ്പോഴും നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഈ രണ്ട് കൂട്ടർ മാത്രമാണ് എന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
/ പരസ്യ അക്രമങ്ങളുടെ അൽപം ചരിത്രം /
പരസ്യ വിചാരണ, പരസ്യ ശിക്ഷാവിധി എന്നിവ രണ്ടും മധ്യകാല ഇരുണ്ട യുഗത്തിലെ ഫാസിസ്റ്റ് - ദുർമത ശിക്ഷാരീതികളായിരുന്നു. പരസ്യമായി ചാട്ടയടി നൽകുക, പരസ്യമായി കല്ലെറിഞ്ഞു കൊല്ലുക, പരസ്യമായി കഴുത്തു വെട്ടി കൊല്ലുക, പരസ്യമായി തൂക്കിലിടുക എന്നത് ഇസ്ലാമിക ഭീകരതയുടെ മുഖമുദ്രയായി ഏഴാം നൂറ്റാണ്ട് മുതൽ അറേബ്യ രാജ്യങ്ങൾ നാളിതുവരെ നടത്തിവരുന്ന രീതിയാണ്. ആൾക്കൂട്ടകൊലകൾ എല്ലാ രാജ്യങ്ങളിലും നടന്നിട്ടുണ്ടെങ്കിലും അത് മധ്യയുഗത്തിൽ നടത്തിയിരുന്നത് അറേബ്യൻ ഗോത്രവർഗങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഒക്കെയാണ്. ഭാരതത്തിലും കുറെ നടന്നിട്ടുണ്ട്. എന്നാൽ 19-ാം നൂറ്റാണ്ടിൻ്റെ അവസാന കാലം മുതൽ ഇത്തരം രീതികൾ ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഒതുങ്ങി.പരിഷ്കൃതരാഷ്ട്രങ്ങൾ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രത്യേകിച്ച് കൃസ്ത്യൻ, ബുദ്ധ രാഷ്ട്രങ്ങൾ അഹിംസ എന്ന നയത്തിലേക്ക് മാറുന്ന പ്രവണത ആരംഭിച്ചു. സ്വാതന്ത്ര്യ സമരങ്ങളെ അംഗീകരിച്ചുതുടങ്ങി. ആധുനിക കാലത്ത് റഷ്യൻ വിപ്ലവം നടന്നതിന് ശേഷമാണ് പരിഷ്കൃതരാഷ്ട്രങ്ങളിലേക്ക് വീണ്ടും പരസ്യ ക്രൂരതകൾ കുറച്ച് തിരിച്ച് വന്നത്. യുഎസ്എസ്ആർ ( യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ) എന്ന കമ്യൂണിസ്റ്റ് റഷ്യയിൽ അധികാരസ്ഥാപനത്തിൻ്റെ പ്രഖ്യാപനമായി ഇത്തരം ക്രൂരതകൾ നടത്തിയിട്ടുണ്ട്.
കമ്യൂണിസത്തിൻ്റെ മറ്റൊരു വകഭേതമായ ഫാസിസവും നാസിസവും ഇതേ നയം പിൻതുടർന്നതോടെ 1900 മുതൽ 1948 വരെ മേൽപ്പറഞ്ഞ ക്രൂരതകൾ ലോകത്ത് സംഭവിച്ചുകൊണ്ടിരുന്നു. എന്നാൽ 1947 ൽ ഇന്ത്യ സ്വതന്ത്രമാകുകയും 1948 ൽ ഇസ്രയേൽ രാഷ്ട്രം രൂപീകൃതമാകുകയും ചെയ്തതോടെ ലോകക്രമത്തിൽ മാറ്റം വന്നു. അഹിംസയെന്ന ഗാന്ധിയൻ സമര രീതി അമേരിക്കയെന്ന വികസിത രാജ്യത്തെ പോലും സ്വാധീനിക്കുകയും മാർട്ടി ലൂതർ കിങ്ങി (ജൂണിയർ ) നെ പോലെ വർഗ്ഗസമര പോരാളികൾക്ക് വിജയവഴി ഒരുക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ നാസിസവും ഫാസിസവും തകർന്നു. കമ്യൂണിസം തകർന്ന് തരിപ്പണമായി. അപ്പോഴും ഒടുവിൽ താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാനെ കീഴടക്കി വരുമ്പോൾ ഇപ്പോഴും ഇസ്ലാമിക ഭീകരവാദത്തിൻ്റെ മുഖമുദ്രയായി പരസ്യ വിചാരണകളും ശിക്ഷാവിധികളും കൂട്ടക്കൊലകളും ആൾക്കൂട്ടക്കൊലകളും സജീവമാണ്. അതാണ് പൂക്കോട് വെറ്ററിനറി കോളജ് ഡീൻ നാരായണൻ്റെ കീഴിലുള്ള എസ് എഫ് ഐ ഹോസ്റ്റലിൽ ജിഹാദ് പോലെ നടത്തപ്പെട്ടത്. ഇത് ഇസ്ലാമിക - കമ്യൂണിസ്റ്റ് ഭീകരതയുടെ നടത്തിപ്പ് സജീവമാക്കുന്നതിനുള്ള ഒരു പരീക്ഷണമായി കണ്ടാൽ മതി.
The Pookod model of Talibanism implemented by SFI on the barbaric ideology of Marxism.